100 കോടി ക്ലബ്ബിൽ ഇടം നേടിയ ആട് 3യുടെ സംവിധായകൻ മിഥുൻ മാനുവലിനെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ. ആട് 3 നേടിയ വിജയം കാണുമ്പോൾ തനിക്ക് ഒട്ടും അദ്ഭുതം തോന്നുന്നില്ലെന്നും ഈ വിജയം താൻ പ്രതീക്ഷിച്ചിരുന്നെന്നുമാണ് ഉണ്ണി പറയുന്നത്.
മിഥുൻ മാനുവലിന്റെ അടുത്ത ചിത്രത്തിനായി താൻ കാത്തിരിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
‘‘ഇതൊരു വ്യക്തിപരമായ നേട്ടമാണ്! മിഥുൻ, എന്തു വലിയ വിജയമാണിത്! എനിക്കിതിൽ ഒട്ടും അദ്ഭുതമില്ല! നീ കുറെ കാലം മുൻപേ പറഞ്ഞതാണ്, ദാ ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു!!! നിന്റെ ആത്മവിശ്വാസവും ഈ ഒരു ഭ്രാന്തും ഇതിനെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്.
മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ സിനിമ, അതും നിലവിലുള്ള ഒരു ഫ്രാഞ്ചൈസിയുമായി ചേർത്ത് അവതരിപ്പിച്ച് എല്ലാ സ്റ്റീരിയോടൈപ്പുകളും നീ തകർത്തിരിക്കുന്നു. ഹാറ്റ്സ് ഓഫ് ബ്രോ!
ഈ സിനിമ ഒരുക്കിയതിന് വലിയൊരു നന്ദി! ഹൃദയം നിറഞ്ഞ ആശംസകൾ! നിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു, കാരണം അത് നിന്റെ കരിയറിലെ ഏറ്റവും മികച്ചതായിരിക്കും എന്ന് എനിക്കുറപ്പാണ്.’’ ഉണ്ണി മുകുന്ദൻ കുറിച്ചു.
റിലീസ് ചെയ്ത് ഏഴുദിവസം കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ചത്.